2011, ഫെബ്രുവരി 3, വ്യാഴാഴ്‌ച

രാജേട്ടന്‍

എന്‍റെ വീട് വളരെ അധികം ആള്‍ക്കാര്‍ നടന്നു പോകുന്ന , കാറും, ബസും ഒക്കെ പോകുന്ന തിരക്കുള്ള ഒരു റോഡിനോടു  ചേര്‍ന്നായിരുന്നു .വീടിനുള്ളില്‍ തന്നെ ഒന്ന് ഉറക്കെ സംസാരിച്ചാല്‍ വഴിയെ പോകുന്നവര്‍ക്ക് കേള്‍ക്കാന്‍ പറ്റുന്നത്ര അടുത്ത്. വീടിന്റെ ഉമ്മറപ്പടിയിലിരുന്നു ഞാന്‍ പാടുമായിരുന്നു. . എന്‍റെ മനോഹരമായ പാട്ട് കേട്ട് പുറത്തുനിന്നു വരുന്ന അച്ഛന്‍ '' എടാ രാജാ വഴിയെ മനുഷ്യന്‍ പോയിക്കൊട്ടടാ''എന്ന് പറയുമായിരുന്നു . പാട്ടിന്റെ ഉള്ളില്‍ ലയിച്ചിരിക്കുന്ന എനിക്കു ആ വാക്കുകള്‍ ഇടിത്തീ ആയി.

എന്നിലെ കലാകാരന്റെ മര്‍മ്മതിലല്ലേ അച്ഛന്‍ ഇടിക്കുന്നത് എന്നോര്‍ക്കാറുണ്ട്ങ്കിലും,സ്വന്തം തന്ത യായി പോയതിനാല്‍ ഞാന്‍ പോറുക്കുമായിരുന്നു.  അത് എന്‍റെ ബലഹീനതയായിരുന്നു എന്നറിഞ്ഞു കൊണ്ട് തന്നെ വീണ്ടും വീണ്ടും അത് പറയുവാന്‍ അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല .ഒരിക്കല്‍ ഞാന്‍ പാടിക്കൊണ്ട് ഇരിക്കുമ്പോള്‍ അദ്ദേഹം എന്നോട് അലറിക്കൊണ്ട്‌  '' പാട്ടിനു പോടാ '' എന്ന് ഗര്‍ജിച്ചു

വിഷമം സഹിക്കാന്‍ വയ്യാതെ അന്ന് രാത്രി തന്നെ ഞാന്‍ മുംബൈ ക്കു വണ്ടി കയറി. അവിടുന്ന് താമസിയാതെ
 ഗള്‍ഫിലും.  ഇവിടെ എത്തി കമ്പി വളച്ചും കട്ട ചുമന്നും വര്‍ഷങ്ങള്‍ തള്ളി നീക്കി . വര്‍ഷങ്ങള്‍ക്കു ശേഷം കഴിഞ്ഞു നാട്ടില്‍ പോയി,സന്തോഷത്തോടെ ഒരുദിവസം ഉമ്മറത്ത് ഇരിക്കവേ ഞാന്‍ പഴയ ഓര്‍മയില്‍ അറിയാതെ പാടിപ്പോയി . അച്ഛന്‍  വരുന്നത് ഞാന്‍ കണ്ടില്ല . പെട്ടന്ന് അടുത്തുവന്ന അച്ഛനെ കണ്ടു ഞാന്‍ പെട്ടന്ന് പാട്ട് നിര്‍ത്തി . അപ്പോള്‍ അദ്ദേഹം പാടിക്കോളൂ എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു .  അപ്പോള്‍ പണ്ട് അച്ഛന്‍ പാട്ട് പാടിയതിന് എന്നെ ഓടിച്ചുവിട്ടത് ഞാന്‍ വിഷമത്തോടെ പറഞ്ഞു. ഇപ്പോ പൈസ ആയപ്പോള്‍ എന്‍റെ പാട്ട് ഇഷ്ടപ്പെടുന്നത് ശെരിയല്ല എന്ന് തന്തയോടനെകിലും  മുഖത്ത് നോക്കി പറയണം എന്ന്  എനിക്കു തോന്നി . അപ്പോഴാണ് അദ്ദേഹം പറഞ്ഞത് പാട്ടിനു പോടാ എന്ന് പറഞ്ഞത് "പാട്ട് പഠിക്കാന്‍ പോടാ "" എന്ന അര്‍ഥത്തിലാണ് എന്ന്. എന്‍റെ പാവം അച്ഛനെ ഞാന്‍ തെറ്റി ധരിച്ചതോര്‍ത്ത് എനിക്കു വേദന തോന്നി ഇതിനാണല്ലോ ഞാന്‍ ഗള്‍ഫില്‍ പോയി കമ്പി വളച്ചതും തബൂക് ചുമതെന്നും ഓര്‍ത്തപ്പോള്‍ എന്‍റെ കണ്ണ് നിറഞ്ഞു . പക്ഷെ അച്ഛന്റെ കള്ളനില്പ് കണ്ടപ്പോള്‍ ഇങ്ങേരു പ്ലേറ്റ് മാറ്റിച്ചവിട്ടിയത് എന്ന് മനസിലാക്കാന്‍ എനിക്കു വലിയ ബിദ്ധിമുട്ടുണ്ടായില്ല.
എന്നിലെ പാട്ടുകാരനെ , കലാകാരനെ മൂടോടെ പിഴുത എന്‍റെ സ്വന്തം അച്ഛനോട് എനിക്കു പക തോന്നി
ഇതുപോലെ ഒരു അച്ഛനാണ് ദാസെട്ടെന്റെതെങ്കില്‍ ഇവിടെ ഒരു യേശുദാസ് പിറക്കില്ലയിരുന്നു. അതേപോലെ ഒരു നല്ല അച്ഛനായിരുന്നു എങ്കില്‍ ഇവിടെ ദാസേട്ടന് പാരയായ് മറ്റൊരു രാജേട്ടന്‍ പിറക്കുമായിരുന്നു. സഹൃദയ മനസ്ഥിതി ഇല്ലാത്ത ഒരു അച്ഛനായിപ്പോയല്ലോ എന്‍റെ അച്ഛന്‍ എന്നോര്‍ത്തപ്പോള്‍ എനിക്കു വിഷമം അണ പൊട്ടി. വിസിറ്റിംഗ് വിസ എങ്കിലും എടുത്തു ഇങ്ങേരെ ഗള്‍ഫില്‍ കൊണ്ടുപോയി കമ്പി വളപ്പിക്കാനും മണ്ണ് ചുമപ്പിച്കുവാനും കുബ്ബൂസ്സ് തീറ്റി ക്കുവാനും എന്‍റെ കൈയും മനസും തരിച്ചു.

ഇങ്ങേരു നല്ലവന്‍ ആയിരുന്നെങ്കില്‍ എപ്പോള്‍ എല്ലാവരും എന്നെ ''രാജേട്ട രാജേട്ടാ'' 'എന്ന് വിളിക്കു മായിരുന്നു
അതോര്‍ത്തപ്പോള്‍ ഞാന്‍ രോമാഞ്ഞ്ച്ച കഞ്ചുക കുഞ്ചുക്കന്നായി. എന്‍റെ തന്ത ഇങ്ങനെ ആയത് എന്‍റെ ഭാഗ്യദോഷം എന്നല്ലാതെ എന്ത് പറയാന്‍ .അങ്ങേരെ പിടിച്ചിരുത്തി നാലു പാട്ട് പാടി കൊടുത്താലോ എന്ന് എനിക്കു തോന്നി.

പിന്നെ എന്‍റെ  അച്ഛനാണല്ലോ എന്നോത്തപ്പോള്‍ എന്‍റെ മനസലിഞ്ഞു,
ഒരു ശോക ഗാനം പോലും പാടാനകാതെ ഞാന്‍ ഇരുന്നു.

19 അഭിപ്രായങ്ങൾ:

  1. ബൂലോകത്തേക്ക്‌ സ്വഗതം
    ഇനിയും എഴുതുക, നന്നാവും.. :)

    ആദ്യ പാരഗ്രാഫില്‍ ആയിരുന്നു... ആയിരുന്നു എന്ന് കുറേ കണ്ടു... അത്‌ രസല്യാ... ശ്രദ്ദിക്കുമല്ലോ

    മറുപടിഇല്ലാതാക്കൂ
  2. ദാസേട്ടനെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടില്ലല്ലോ ...ഫാഗ്യം!!
    സീസന്‍ 6 വരുന്നു. മൊബൈല്‍ ഫോണും കുറെ SMS ഉം കയ്യിലുണ്ടെങ്കില്‍ ഒന്ന് ശ്രമിച്ചുനോക്കൂ..
    അല്ലെങ്കില്‍ ഇനീം എഴുതിക്കൊണ്ടിരിക്കൂ. ....പാട്ട് കേള്‍ക്കുന്നത്ര കഠിനമല്ല വായന.
    ആശംസകള്‍ .

    മറുപടിഇല്ലാതാക്കൂ
  3. കഥയില്‍ ആണെങ്കിലും പിതൃ സ്വഭാവ ഹത്യ കൂടിപ്പോയോ എന്ന് നോക്കിയേ

    മറുപടിഇല്ലാതാക്കൂ
  4. എന്തായിരുന്നു കഥയിലൂടെ പറയാൻ ശ്രമിച്ചത്. പാട്ടു പാടുന്നതിനെകുറിച്ചോ അതോ അച്ഛന്റെ പെരുമാറ്റത്തെകുറിച്ചോ? ഒന്നുകൂടെ ശ്രദ്ധിച്ച് എഴുതുക. ആശംസകൾ!

    മറുപടിഇല്ലാതാക്കൂ
  5. സ്വാഗതം.
    ഒന്നുകൂടി ശ്രദ്ധിച്ച് എഴുതിയാല്‍ കേമമാകും.

    മറുപടിഇല്ലാതാക്കൂ
  6. ആദ്യമായി എഴുതിയ കഥ ആരോടും ചോദിക്കാതെ പ്രസിധീകരിച്ചില്ലേ .അതാണ്‌ ബുലോകം.ആശംസകള്‍.

    അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കുക.പിന്നെ ഒന്നുകില്‍ നര്‍മം
    അല്ലെങ്കില്‍ ഗൌരവം രണ്ടില്‍ ഒരു ആശയം ഓരോന്നിനും വിഷയം ആക്കിയാല്‍ വാചകങ്ങളിലെ ഈ കണ്‍ഫ്യൂഷന്‍ മാറിക്കിട്ടും. പിതാവിനെ പല ആവര്‍ത്തി സംബോധന ചെയ്യുന്ന പദം അരോചകം ആയി തോന്നി.ഒന്ന് ശ്രദ്ധിച്ചാല്‍ ഇനിയും ഈ തൂലികക്ക് മൂര്‍ച്ച koottaam നല്ല പദ പ്രയോഗങ്ങള്‍
    കൊണ്ടു തന്നെ..

    മറുപടിഇല്ലാതാക്കൂ
  7. ഹ ഹ ഇനിയെങ്കിലും പാട്ടിനു പോയ്ക്കൂടെ :)

    മറുപടിഇല്ലാതാക്കൂ
  8. അച്ചനെ കുറിച്ച പാട്ട് അധികമായെന്ന് തോന്നുന്നു! ഭാവുകങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  9. രാജേട്ടന്റെ അപ്പന്‍ കാരണം ഞങ്ങള്‍ രക്ഷപെട്ടു അല്ലെങ്കില്‍ പാട്ടുകാരനെന്നു പറഞ്ഞു ഒരുത്തനെ കൂടി സഹിക്കേണ്ടി വന്നേനെ

    മറുപടിഇല്ലാതാക്കൂ
  10. എഴുതി എഴുതി തെളിയണം ആരും പിറന്നു വീഴുമ്പോള്‍ എഴുത്തുകരാകാറില്ല.
    പക്ഷേ എഴുത്തില്‍ പിതാവെന്ന കഥാ പാത്രത്തോട് ഒട്ടും നീതി പുലര്‍ത്തിയില്ല.
    തന്ത പരാമര്‍ശം എനിക്ക് തീരെ പിടിച്ചില്ല

    മറുപടിഇല്ലാതാക്കൂ
  11. മോഹം കോള്ളാം..,സ്വന്തം തന്തക്കേ മകനെ സഹിക്കാൻ പറ്റുന്നില്ല. പിന്നല്ലേ നാട്ടാർക്ക്. അതോണ്ടാ പാട്ടിന്‌ പോടാ എന്ന് പറഞ്ഞ് ഓടിച്ച് വിട്ടത്.

    മറുപടിഇല്ലാതാക്കൂ
  12. അച്ഛനെന്തിനാ അച്ഛാ എന്റെ അച്ഛനായി പിറന്നതെന്ന് മകന്‍ ചോദിച്ചില്ലല്ലോ. ഭാഗ്യം. (തന്ത എന്ന പ്രയോഗം ഇഷ്ടപ്പെട്ടില്ല)

    മറുപടിഇല്ലാതാക്കൂ
  13. മുകളിൽ നമ്മുടെ ബൂലോക സുഹൃത്തുക്കൾ പറഞ്ഞ കാര്യങ്ങൾ എല്ലാം ശ്രദ്ധിക്കുമല്ലോ..എല്ലാ വിജയവും നന്മയും ഉണ്ടാകട്ടെയെന്നാശംസിക്കുന്നു.

    മറുപടിഇല്ലാതാക്കൂ