2011, ഫെബ്രുവരി 18, വെള്ളിയാഴ്‌ച

നോവ്

ഒരു കഥ എഴുതാ‍ൻ അയാൾ തീരുമാനിച്ചു. മനസ്സിൽ ഉരുണ്ടുകൂടിയ കഥയുടെ മൊട്ടുകൾ
വിടരാൻ വെമ്പുന്നതിന്റെ നോവ് അയാൾ തിരിച്ചറിഞ്ഞു.കോലായിൽ കിടന്ന് കസ്സാല
മുറ്റത്തെ മാഞ്ചൊട്ടിൽ കൊണ്ടുചെന്നിട്ടു. പേനയിൽ നന്നായി മഷി നിറച്ചു.
ബോർഡും, കടലാസും എടുത്തു അയാൾ മാഞ്ചോട്ടിലേക്കു നടന്നു.കാലിൽ പറ്റിയ പഞ്ചാര മണൽ കൈകൊണ്ടു തട്ടിക്കളഞ്ഞു, കസ്സാ‍ലയിലേക്ക് കാൽ മടക്കി വച്ചു .ബോർഡ് മടിയിലേക്ക്എടുത്തുവച്ചു, പേന തുറന്നു അയാൾ കഥ എഴുതുവാൻ തുടങ്ങി.
മുകളിൽ ആകാശത്ത് കാർമേഘങ്ങൾ ഉരുണ്ടുകൂടുന്നു. കഥ മുഴുമിപ്പിക്കുവാനാവുമൊ എന്നയാൾ വെറുതെ സംശയിച്ചു.
കഥയുടെ മൊട്ടുകൾ പന്തുകളായി അയാൾക്കുചുറ്റും പരിലസിച്ചു. നിറഞ്ഞ
കാ‍യലിൽ കൊതുമ്പുവള്ളത്തിൽ ഒരു മത്സ്യം പോലും കിട്ടാത്ത മുക്കുവനെപോലെ കസാലയിൽ അയാൾ ഇരുന്നു. വിടരാത്ത കഥയുടെ മൊട്ടുകൾ അയാൾക്കു ചുറ്റുംഒഴുകി നടന്നു. മുകളിൽ അനന്തവിഹായസിൽ അപ്പൊൾ ഒരു ചെറു കരിമേഘം പൊലും കാണ്മാനുണ്ടായിരുന്നില്ല.

2 അഭിപ്രായങ്ങൾ: